കശ്മീരില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

06:55pm 30/07/2016
download (1)
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ കുപ്വാരയില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. അതിര്‍ത്തിയിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. സൈന്യത്തിന്‍െറ പ്രത്യാക്രമണത്തില്‍ രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു. സംഭവ സ്ഥലത്ത് നിന്ന് രണ്ട് AK 47 തോക്കുകളുള്‍പ്പെടെയുള്ള സാമഗ്രികള്‍ കണ്ടെടുത്തു. ഇന്നലെ പുലര്‍ച്ചയായിരുന്നു നുഴഞ്ഞ് കയറ്റശ്രമം കണ്ടത്തെിയത്. തുടര്‍ന്ന് സൈന്യം ഭീകരര്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. നുഴഞ്ഞ് കയറ്റ ശ്രമം പരാജയപ്പെട്ടെങ്കിലും പ്രദേശത്ത് സൈന്യം തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ഒരാഴ്ചക്കിടെ നടന്ന രണ്ടാമത്തെ നുഴഞ്ഞ് കയറ്റ ശ്രമമാണിത്. കഴിഞ്ഞയാഴ്ച്ച നടന്ന നുഴഞ്ഞ് കയറ്റ ശ്രമത്തില്‍ നാല് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു.