കശ്മീരില്‍ രണ്ടു തീവ്രവാദികളെ സുരക്ഷാസേന വധിച്ചു

09:02am 07/04/2016

download (1)
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍സുരക്ഷാസേന രണ്ടു തീവ്രവാദികളെ വധിച്ചു. ബുധനാഴ്ച രാത്രിയിലാണ് സംഭവം. തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന പരിശോധന നടത്തവെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിലാണ് രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ സുരക്ഷ ശക്തമാക്കി.