കശ്മീരിൽ ഭീകരാക്രമണം: പൊലീസുകാരൻ കൊല്ലപ്പെട്ടു

11:26 AM 11/09/2016
images (3)
ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് പരുക്കേറ്റു. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഭീകരർ ഒളിപ്പിച്ചിരിപ്പുണ്ടെന്ന് പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനിടെയാണ് ആക്രമണമുണ്ടായത്.

ഭീകരർ സുരക്ഷാസേനക്കുനേരെ വെടിയുതിർക്കുകയായിരുന്നു. സേനയും പ്രത്യാക്രമണം നടത്തി. ഭീകരർ പ്രദേശത്തെ സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനുള്ളിൽ ഒളിച്ചിരിക്കുകയാണ്. ഏറ്റുമുട്ടൽ തുടരുന്നു.