കശ്മീരിൽ സംഘര്‍ഷവും കർഫ്യൂവും തുടരുന്നു

01:56 PM 10/07/2016
download (6)
ശ്രീനഗർ: ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തെ തുടര്‍ന്ന് കശ്മീരിൽ ഉടലെടുത്ത സംഘര്‍ഷം തുടരുന്നതായി റിപ്പോർട്ട്. സംഘർഷത്തിൽ മരണപ്പെട്ടവരുടെ സംഖ്യ 16 ആയി ഉയർന്നു. 90 പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 200ലധികം പേർക്ക് പരിക്കേറ്റു.

സംഘർഷം മുന്നിൽ കണ്ട് 10 ജില്ലകളിൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കർഫ്യൂ പിൻവലിച്ചിട്ടില്ല. അനന്ത്നാഗ്, ഖുൽഗാം, ഷോപിയാൻ എന്നിവിടങ്ങളിലെ പൊലീസ് സ്റ്റേഷനുകൾക്കും സുരക്ഷാ സ്ഥാപനങ്ങൾക്കും നേരെ പ്രതിഷേധക്കാർ ആക്രമണം നടത്തി.

പ്രതിഷേധക്കാരെ പിരിച്ചു വിടാനുള്ള പൊലീസ് ശ്രമത്തിനിടെയാണ് ഏഴു പേര്‍ കൊല്ലപ്പെട്ടത്. ഒരാള്‍ സംഘര്‍ഷത്തിനിടെ നദിയില്‍ വീണ് മരിക്കുകയായിരുന്നു. കാണാതായ മൂന്നു പൊലീസുകാര്‍ കൊല്ലപ്പെട്ടതായി സംശയമുണ്ട്.

സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ രണ്ടാം ദിവസും അമർനാഥ് യാത്രക്ക് താൽകാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.