കശ്മീരിൽ സി.ആർ.പി.എഫ്​ ക്യാമ്പിനു നേരെ തീവ്രവാദി ആക്രമണം

08:35 AM 10/09/2016
images (1)
ശ്രീനഗർ: ദക്ഷിണ കശ്മീരിൽ സി.ആർ.പി.എഫ്​ ക്യാമ്പിനു നേരെ തീവ്രവാദി ആക്രമണം. പുൽവാമ ജില്ലയിലെ താഹത്തിലുള്ള സുരക്ഷാ സൈനികരുടെ ക്യാമ്പിനു നേരെയാണ്​ ആക്രമണമുണ്ടായത്​.
പ്രദേശത്ത്​ ഒളിച്ചിരുന്ന തീവ്രവാദികൾ സൈനിക ക്യാമ്പിനു നേരെ വെടിയുതിർക്കുകയായിരുന്നു. സൈന്യം പ്രത്യാക്രമണം നടത്തി. തീവ്രവാദികളും സുരക്ഷ സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

കശ്മീരിൽ തീവ്രവാദി നുഴഞ്ഞുകയറ്റം തടയുന്നതിന്​ അതിര്‍ത്തി മേഖലയിലും കരസേനാ വിന്യാസം ശക്തമാക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ്​വീണ്ടും തീവ്രവാദ ആക്രമണമുണ്ടാ