കശ്മീര്‍: സര്‍വകക്ഷി യോഗം ഇന്ന്

10:05am 12/08/2016
download (5)
ന്യൂഡല്‍ഹി: കശ്മീര്‍ ജനതയുമായി അര്‍ഥപൂര്‍ണമായ സംഭാഷണം നടക്കണമെന്ന് ആവശ്യമുയരുന്നതിനിടെ കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം വെള്ളിയാഴ്ച ഡല്‍ഹിയില്‍ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം.

സര്‍വകക്ഷി യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്യുകയും സര്‍വകക്ഷി സംഘത്തെ കശ്മീരിലേക്ക് അയക്കുകയും വേണമെന്ന് പ്രതിപക്ഷം പാര്‍ലമെന്‍റിലും പുറത്തും ആവശ്യപ്പെട്ടിരുന്നു. കശ്മീര്‍ വിഷയത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്‍റില്‍ ഒന്നും പറഞ്ഞിട്ടില്ല. ചെങ്കോട്ടയില്‍ തിങ്കളാഴ്ച സ്വാതന്ത്ര്യദിന പ്രസംഗം നടത്താനിരിക്കവേ വെള്ളിയാഴ്ചത്തെ യോഗത്തിന് സവിശേഷ പ്രാധാന്യമുണ്ട്.