കശ്​മീരിൽ ഭീകരാക്രമണം; മൂന്ന്​ മരണം

11:30 am 17/08/2016
download
ശ്രീനഗര്‍: കാശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹന വ്യൂഹത്തിന് നേരെ തീവ്രവാദികൾ നടത്തിയ ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. രണ്ട്​ സൈനികരും ഒരു പൊലീസുകാരനുമാണ്​ കൊല്ലപ്പെട്ടത്​. രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേൽക്കുകയും ചെയ്​തിട്ടുണ്ട്​.

ബുധനാഴ്ച പുലര്‍ച്ചെ ബാരാമുല്ലയിലെ ക്വാജാബാഗിലാണ്​ ആക്രമണമുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ കടന്നു വരുന്ന വഴിയില്‍ പതിയിരുന്ന തീവ്രവാദികള്‍ പൊടുന്നനെ അക്രമിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് സൈനിക വക്താവ് അറിയിച്ചു.