കശ്​മീരിൽ വീണ്ടും സംഘർഷം: രണ്ടു മരണം

05:36 pm 10/09/2016
download (1)
ശ്രീനഗർ: കശ്​മീരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട്​ പേർ മരിച്ചു. സൗത്ത്​ കാശ്​മീരിലെ അനന്ത്​നാഗ്​ ജില്ലയിൽ പെല്ലറ്റാക്രമണത്തിലും സോഫിയാന താഴ്​വരവയിൽ ടിയർ ഗ്യാസ്​ ഷെൽ പൊട്ടിത്തെറിച്ചുമാണ്​ രണ്ട്​ പേർ മരിച്ചത്​. സയർ അഹമ്മദ്​ ശൈഖാണ്​ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ടിയർ ഗ്യാസ്​ പൊട്ടിത്തെറിച്ച്​ മരിച്ചത്​. ഗുരുതരമായിപരിക്കേറ്റ ശൈഖിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നുവെന്ന്​ ആശുപത്രി അധികൃതർ പറഞ്ഞു. അനന്ത്​ നാഗ്​ ജില്ലയിലെ യവാർ ഭട്ടാണ്​ സുരക്ഷാ സേനയുടെ പെല്ലറ്റാക്രമണത്തിൽ കൊല്ലപ്പെട്ടത്​.