കശ്‌മീരില്‍ മരിച്ച സൈനികരില്‍ മലയാളിയും.

05:29 pm 18/12/2016
download

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പാംപോറില്‍ സൈനിക വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ച മൂന്നു സൈനികരില്‍ മലയാളിയും. കണ്ണൂര്‍ കൊടോളിപ്രത്തെ രതീഷ് ആണ് മരിച്ചത്. ചക്കോലക്കണ്ടിയിലെ സി ഓമനയുടെ ഏകമകനാണ് രതീഷ്. നാലു മാസം പ്രായമായ മകനുമുണ്ട്. ഈ മാസം ഒമ്പതിനാണ് അവധി കഴിഞ്ഞ് രതീഷ് കശ്മീരിലേക്ക് തിരികെ പോയത്. മൃതദേഹം നാളെ രാവിലെ കോഴിക്കോട്ട് എത്തിക്കുമെന്നാണ് കണ്ണൂര്‍ ജില്ലാ ഭരണകൂടത്തിന് ലഭിച്ചിരിക്കുന്ന അറിയിപ്പ്.