09;57 am 18/9/2016
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ഉറിയില്‍ സൈനിക കേന്ദ്രത്തിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ 17 സൈനികർ കൊല്ലപ്പെട്ടു . നാല് ഭീകരരെ സൈന്യം വധിച്ചു . ഉറിയിൽ ചാവേറാക്രമണം. നിരവധി സൈനികര്‍ക്ക് പരുക്കേറ്റു. സൈനിക ബ്രിഗേഡ് ആസ്ഥാനത്തിനുള്ളിലേക്ക് ഭീകരർ കടന്നുകയറിയതായി സംശയം. ഭീകരരും സൈനികരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്.
ശ്രീനഗര്‍ – മുസഫറാബാദ് ഹൈവേയ്ക്കരികിലാണ് സൈനികകേന്ദ്രം. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു ആക്രമണം. ചില ബാരക്കുകള്‍ക്കും തീപിടിച്ചു. നിയന്ത്രണരേഖയോട് അടുത്ത പ്രദേശമാണിത്.
സംഭവം വിലയിരുത്താന്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. കാശ്മീരിലെ സ്ഥിതിഗതികള്‍ പരിഗണിച്ച് രാജ്നാഥ് റഷ്യയിലേക്കും യുഎസിലേക്കുമുള്ള യാത്ര മാറ്റിവച്ചിരുന്നു.