09:58am 30/05/2016
നിതിന്‍ രഞ്ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘കസബ’യുടെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി. സി.ഐ രാജന്‍ സക്കറിയ എന്ന ശക്തമായ പൊലീസ് വേഷത്തിലാണ് മമ്മുട്ടി ചിത്രത്തിലെത്തുന്നത്. ശരത് കുമാറിന്‍റെ മകൾ വരലക്ഷ്മിയാണ് നായിക. വരലക്ഷമിയുടെ ആദ്യ മലയാള സിനിമയാണിത്. സമ്പത്ത്, ജഗദീഷ്, നേഹ സക്സേന എന്നിവരാണ് പ്രധാന താരങ്ങൾ. രണ്‍ജി പണിക്കറും ആന്‍റോ ജോസഫും ചേര്‍ന്നാണ് നിർമാണം.