കസ്റ്റഡിയിലെടുത്ത പ്രതി പൊലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ച നിലയിൽ

06:44 PM11/09/2016
download (2)
മലപ്പുറം: വണ്ടൂരില്‍ കസ്റ്റഡിയിലെടുത്ത പ്രതി പൊലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ച നിലയിൽ. പള്ളിക്കുന്ന് അബ്ദുള്‍ ലത്തീഫ് (40) ആണ് വണ്ടൂർ പൊലീസ് സ്റ്റേഷനിലെ ശുചിമുറിക്കുള്ളിൽ തൂങ്ങിമരിച്ചത്.

ടയര്‍ മോഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യനാണ് ശനിയാഴ്ച രാത്രി അബ്ദുള്‍ ലത്തീഫിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ 11 മണിയോടെ ലത്തീഫിനെ ശുചിമുറിയുടെ എയര്‍ ഹോളില്‍ കുരുക്കിട്ട് ഉടുമുണ്ടില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്തെുകയായിരുന്നു.

ലത്തീഫിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി വീട്ടുകാര്‍ പരാതി നല്‍കി. കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും പൊലീസ് സ്റ്റേഷനും മഞ്ചേരി-വണ്ടൂര്‍ പാതയും ഉപരോധിച്ചു.

ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാല്‍ ബെഹ്റയുടെ നേതൃത്വത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെിയിട്ടുണ്ട്.സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ പൊലീസ് മേധാവിയോട് ഡി.ജി.പി ആവശ്യപ്പെട്ടു. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ സസ്പെന്‍ഷന്‍ നടപടികളുണ്ടാകുമെന്നും ഡി.ജി.പി ദേബേഷ് കുമാല്‍ ബെഹ്റ പ്രകതികരിച്ചു. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.ഐ ക്കാണ് അന്വേഷണ ചുമതല.
മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.