കാട്ടാനയെ ചരിഞ്ഞ നിലയിൽ

09:58 AM 30/05/2016
download (2)
ബത്തേരി: വ‍യനാട് സുൽത്താൻ ബത്തേരിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. 10 വയസ് പ്രായമുള്ള പിടിയാന വെടിയേറ്റ് ചരിഞ്ഞതാണെന്ന് പ്രാഥമിക നിഗമനം. പുൽപ്പള്ളി റോഡിലെ നാലാംമൈലിൽ വനത്തിനുള്ളിൽ റോഡിനോട് ചേർന്നാണ് കാട്ടാനയുടെ ജഡം നാട്ടുകാർ കണ്ടെത്തിയത്.

എന്നാൽ, വെടിയേറ്റതാണോ എന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷമെ സ്ഥിരീകരിക്കാൻ കഴിയൂവെന്ന് വനം വകുപ്പ് മാധ്യമങ്ങളെ അറിയിച്ചു. ഒരു വർഷം മുമ്പ് സമാന രീതിയിൽ ചരിഞ്ഞ കാട്ടാനയുടെ ജഡം കണ്ടെത്തിയിരുന്നു. സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.