കാട്ടുതീ;നേപ്പാളില്‍ 13 ലക്ഷം ഹെക്ടര്‍ വനഭൂമി കത്തിനശിച്ചു

01.24 AM 12-04-2016
wildfire
കാട്ടുതീയെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നേപ്പാളില്‍ കത്തിനശിച്ചത് 13 ലക്ഷം ഹെക്ടര്‍ വനഭൂമി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായുണ്ടാകുന്ന കനത്ത തീപിടിത്തത്തില്‍ രണ്ടു പേര്‍ മരിക്കുകയും ചെയ്തു. സ്വകാര്യഭൂമികയും കത്തിനശിച്ചവയില്‍ ഉള്‍പ്പെടുന്നു. നേപ്പാളിന്റെ ദക്ഷിണ ടെരായ് ജില്ലയിലാണു തീപിടിത്തം കൂടുതല്‍ ബാധിച്ചിരിക്കുന്നത്. കാട്ടുതീയില്‍ ആയിരക്കണക്കിന് മൃഗങ്ങളും അപൂര്‍വമായ സസ്യങ്ങളും നശിച്ചതായി വനംവകുപ്പ് അറിയിച്ചു. തീപിടിത്തം ഇതേവരെ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല.