കാട് വെട്ടിതെളിക്കുന്നതിനിടെ ബോംബ് പൊട്ടി ഒരാള്‍ക്ക് പരിക്ക്

01.07 AM 03-09-2016
images
ഇരട്ടിയില്‍ കാട് വെട്ടിതെളിക്കുന്നതിനിടെ ബോംബ് പൊട്ടി ഒരാള്‍ക്ക് ഗുരുതര പരിക്ക്. പാലപ്പുഴ സ്വദേശി അബ്ദുള്‍ റസാഖിനാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹര്‍ത്താല്‍ ദിനത്തില്‍ പരിസരം വൃത്തിയാക്കുന്നതിനിടെ കാട് തെളിക്കുമ്പോഴാണ് ആരോ ഉപേക്ഷിച്ച ബോംബ് പൊട്ടിതെറിച്ചത്. സ്ഥലത്ത് ബോംബ് സ്‌ക്വാഡും പോലീസും പരിശോധന നടത്തുന്നുണ്ട്. കൂടുതല്‍ ബോംബുകള്‍ ഉണ്‌ടോ എന്നാണ് പരിശോധന.