കാഡ് നേഴ്‌സസ് ഡേ സംഘടിപ്പിച്ചു, മുഖ്യാതിഥിയായി ഗാര്‍ലന്റ് മേയര്‍ പങ്കെടുത്തു

– അനശ്വരം മാമ്പിള്ളി
Newsimg1_33433983

ഗാര്‍ലന്റ്: വിവിധ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ നിന്നും അനുപേക്ഷണീയമായ ഒരു പുതിയ ജീവിത സാഹചര്യം സ്വീകരിക്കുവാനായി വന്നിട്ടുള്ളതാണ് ഗാര്‍ലന്റ് സിറ്റിയിലെ ജനതയില്‍ അധികവും. അമേരിക്കയിലെ മറ്റു സിറ്റികളില്‍ നിന്നും ഗാര്‍ലന്റ് സിറ്റി സാമൂഹ്യഘടനാപരമായ വ്യത്യാസപ്പെടുത്തുന്നതും ഈ കാരണത്താലാണ്. ഇതില്‍ തന്നെ ഉയര്‍ന്ന വിദ്യാഭ്യാസവും, ഉയര്‍ന്ന മാനവ ധാര്‍മ്മികമൂല്യങ്ങളുമായി വന്നിട്ടുള്ളവരാണ് ഇന്ത്യക്കാര്‍. ഇന്ത്യക്കാര്‍ പൊതുവേ കഠിനദ്ധ്വാനവും, ആത്മാര്‍ത്ഥതയും കൈമുതലാക്കിയവരാണെന്നും കാഡ് സംഘടിപ്പിച്ച നേഴ്‌സസ് ഡേയില്‍ മുഖ്യാതിഥിയായി എത്തിയ ഗാര്‍ലന്റ് മേയര്‍ ഡഗ്ലസ് ആദസ് അഭിപ്രായപ്പെടുകയുണ്ടായി.

നമ്മുടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും സാമൂഹ്യ വളര്‍ച്ചയ്ക്കും കരുപിടിപ്പിക്കാന്‍ ഒരു മൂലധന സ്രോതസാകുന്നത് ഇന്ത്യക്കുപുറത്തുള്ള നേഴ്‌സുമാരാണെന്നുള്ളത് എടുത്തു പറയേണ്ടതാണെന്നും ഇന്റര്‍ നാഷ്ണല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് കെ.ജി. മന്മഥന്‍ നായരും സംസാരിക്കുകയുണ്ടായി.
ഇന്ത്യന്‍ നേഴ്‌സിംഗ് ലീഡേഴ്‌സ് നാളത്തെ പ്രചോദനവും വഴികാട്ടികളും ആകണമെന്ന് ജാക് ലിന്‍ മൈക്കിള്‍(Vice President, NAINA) അഭിപ്രായപ്പെട്ടു. തുടര്‍ന്ന് ആലീസ് മാത്യു(EX. President, IANANT)വും ഹരിദാസ് തങ്കപ്പനും(President, IANANT) സംസാരിക്കുകയുണ്ടായി.

തുടര്‍ന്ന് ICEC ഏര്‍പ്പെടുത്തിയ നേഴ്‌സുമാരുടെ സ്തുത്യര്‍ഹമായ സേവനത്തിനുള്ള അവാര്‍ഡ് സൂസന്‍ തോമസ്, ശോശാമ്മ മാണി, ഹെന ജോര്‍ജ്ജ് എന്നിവര്‍ക്ക് ICEC പ്രസിഡന്റ് ബോബന്‍ കൊടുവത്ത് ICEC സെക്രട്ടറി ഷിജു ഏബ്രാഹവും നല്‍കുകയുണ്ടായി.

റിപ്പോര്‍ട്ട്: അനശ്വരം മാമ്പിള്ളി
Picture2