കാണാതായ മലയാളികള്‍ ഐഎസില്‍ ചേര്‍ന്നതായി സ്ഥിരീകരിച്ചിട്ടില്ല ഡിജിപി

03:59pm 09/7/2016
download (4)

കൊച്ചി: കാസര്‍ഗോട്ടും പാലക്കാട്ടും നിന്നു ദുരൂഹ സാഹചര്യത്തില്‍ കാണാതായ കുടുംബങ്ങളില്‍ ചിലര്‍ക്ക് ഐഎസ് ബന്ധമുണ്‌ടെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. മലയാളികള്‍ വിദേശത്ത് പോയെന്നല്ലാതെ മറ്റു കാര്യങ്ങള്‍ അറിയില്ല. ഇതു സംബന്ധിച്ച് പോലീസ് പരിശോധിച്ച് വരികയാണ്. ഇവര്‍ ഐഎസില്‍ ചേര്‍ന്നുവെന്ന തരത്തില്‍ കുടുംബാംഗങ്ങളുടെ പരാതി ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ വ്യക്തതയില്ലാതെ വിവാദമുണ്ടാക്കരുതെന്നും ഡിജിപി പറഞ്ഞു.

അഞ്ചു കുടുംബങ്ങളെ കാണാതായ സംഭവത്തെക്കുറിച്ച് പരിശോധിക്കാന്‍ ഉത്തരമേഖല എഡിജിപിയോട് ആവശ്യപ്പെട്ടതായി ഡിജിപി നേരത്തെ അറിയിച്ചിരുന്നു. സ്ത്രീകളടക്കം 16 പേരെ കഴിഞ്ഞ ഒരു മാസമായി കാണാതായതോടെയാണ് ദുരൂഹതയും സംശയവും വര്‍ധിച്ചിരിക്കുന്നത്. ഐഎസില്‍ ചേരാനായി സിറിയയിലോ ഇറാക്കിലോ ഇവര്‍ പോയതാകുമെന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.