കാണാതായ വിമാനത്തിന്റേതെന്ന് കരുതുന്ന ഭാഗങ്ങള്‍ കണ്ടെത്തിയതായി സൂചന

12.16 AM 25-07-2016
story_024007016
ചെന്നൈയില്‍നിന്ന് ആന്‍ഡമാന്‍ നിക്കോബാറിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ വ്യോമസേനാ വിമാനത്തിന്റേതെന്ന് കരുതുന്ന ഭാഗങ്ങള്‍ കണ്ടെത്തിയതായി സൂചന. സമുദ്രോപരിതലത്തില്‍ ചില വസ്തുക്കള്‍ പൊങ്ങിക്കിടക്കുന്നതായുള്ള ഉപഗ്രഹ ചിത്രങ്ങളാണ് വിമാനം തകര്‍ന്നതിലേക്കുള്ള സൂചനകള്‍ നല്‍കുന്നത്.
ഐഎസ്ആര്‍ഒയുടെ റിസാറ്റ് ഭൂതല ഉപഗ്രഹത്തില്‍നിന്നുള്ള ചിത്രങ്ങള്‍ പരിശോധിച്ചപ്പോഴാണ് സമുദ്രത്തില്‍ പൊങ്ങിക്കിടക്കുന്ന ചില വസ്തുക്കള്‍ കണ്ടെത്തിയത്. ഇത് കാണാതായ വിമാനത്തിന്റെതാണോ എന്ന് പരിശോധിച്ചു വരികയാണ്. കാണാതായ വിമാനത്തില്‍ രണ്ട്് മലയാളികളടക്കം 29 പേരാണ് ഉണ്ടായിരുന്നത്.