കാണാതായ വിമാനത്തിലെ 29 പേരും മരിച്ചതായി വ്യോമസേന

09:10 am 16/09/2016
images (6)
ന്യൂഡല്‍ഹി: കാണാതായ എ.എന്‍ -32 വിമാനത്തിലെ 29 പേരും മരിച്ചെന്ന് കരുതുന്നതായി വ്യോമസേന ബന്ധുക്കളെ അറിയിച്ചു. ജൂലൈ 22ന് ചെന്നൈയില്‍നിന്ന് പോര്‍ട്ട്ബ്ളെയറിലേക്ക് പറന്ന സേനാവിമാനമാണ് കാണാതായത്. വിമാനം കണ്ടത്തൊന്‍ ഇതുവരെ നടത്തിയ ശ്രമങ്ങള്‍ വിഫലമായെങ്കിലും തിരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.
സേനയുടെ ‘കോര്‍ട്ട് ഓഫ് എന്‍ക്വയറി’ നടത്തിയ അന്വേഷണത്തിന്‍െറയും വിലയിരുത്തലിന്‍െറയും അടിസ്ഥാനത്തിലാണ് വിമാനത്തിലുണ്ടായിരുന്ന 29 പേരും ഇനിയും ജീവിച്ചിരിക്കാന്‍ സാധ്യതയില്ളെന്ന നിഗമനത്തിലത്തെിയത്.
‘കാണാതായ വിമാനത്തിലുണ്ടായിരുന്ന നിങ്ങളുടെ മകന്‍/മകള്‍ അത്യാഹിതത്തില്‍പെട്ടതായി കരുതുന്നു. കോര്‍ട്ട് ഓഫ് എന്‍ക്വയറി ഈ വിവരം അഗാധമായ ദു$ഖത്തോടെ അറിയിക്കുന്നു.’ വ്യോമസേന ആഗസ്റ്റ് 24ന് ബന്ധുക്കള്‍ക്കയച്ച കത്തില്‍ പറഞ്ഞു. വിമാനാപകടത്തില്‍ മരിച്ചതായി അനുമാനിക്കുന്ന സര്‍ട്ടിഫിക്കറ്റും ബന്ധുക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ക്കും ഭരണതലത്തിലെ മറ്റു നടപടികള്‍ക്കും ഈ സര്‍ട്ടിഫിക്കറ്റ് പര്യാപ്തമാവും.