കാണാതായ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടം കടലില്‍ കണ്‌ടെത്തിയെന്ന് സൂചന

06:58pm 23/7/2016

download (5)
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ കാണാതായ വ്യോമസേനയുടെ എഎന്‍-32 യാത്രാവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്‌ടെത്തിയെന്ന് റിപ്പോര്‍ട്ട്. ചെന്നൈയില്‍ നിന്നും 150 നോട്ടിക്കല്‍ മൈല്‍ ദൂരെ കടലില്‍ ലോഹ വസ്തുക്കളുടെ അംശം ഒഴുകി നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇതു വിമാനത്തിന്റെ അവശിഷ്ടമാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

വിമാനത്തിന് വേണ്ടി വിപുലമായ തെരച്ചില്‍ തുടരുകയാണ്. നാവികസേനയും വ്യോമസേനയും തെരച്ചിലിന് രംഗത്തുണ്ട്. ചെന്നൈയില്‍ നിന്ന് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ പോര്‍ട്ട് ബ്ലെയറിലേക്കു 29 സൈനിക ഉദ്യോഗസ്ഥരുമായി പുറപ്പെട്ട വ്യോമസേനയുടെ എഎന്‍-32 യാത്രാവിമാനമാണ് വെള്ളിയാഴ്ച ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ വച്ച് കാണാതായത്. എന്നാല്‍ വിമാനം തകര്‍ന്നുവെന്ന് വ്യോമസേന ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കാണാതായി എന്നും തെരച്ചില്‍ തുടരുന്നുവെന്നുമാണ് വ്യോമസേന അറിയിച്ചിരിക്കുന്നത്.