കാനഡയിൽ മൂന്ന്​ പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

12:28 pm 26/08/2016
download (2)
ഒട്ടാവ: കാനഡയിലെ ടോറോന്റോയിൽ മൂന്നുപേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. രണ്ടു പുരുഷനും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തെ കുറിച്ച്​ കൂടുതലൊന്നും അറിയില്ല. കൊലപാതകത്തിൻ പ്രേരിപ്പിച്ച കാരണവും വ്യക്‌തമല്ല. സംഭവം നിരീക്ഷിച്ച്​ വരികയാണെന്നും പൊലീസ്​ മേധാവി ഹോപ്​കിൻസൺ പറഞ്ഞു.

നഗരത്തിലെ പാർപ്പിട മേഖലയിൽ നിന്നാണ്​ മൂന്ന്​ പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്​. അമ്പും വില്ലും ഉപയോഗിച്ചാണ് കൊലപാതകം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ പോലീസ് ഇക്കാര്യം സ്‌ഥിരീകരിച്ചിട്ടില്ല.