കാന്‍ജ്­ 2016 ഓണാഘോഷ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു, ആഘോഷങ്ങള്‍ക്ക് നിറപ്പകിട്ടാര്‍ന്ന “ടു ലാലേട്ടന്‍ ബൈ ശ്രീക്കുട്ടന്‍’ മെഗാ ഷോയും –

08:30 am 15/9/2016

ജിനേഷ് തമ്പി
Newsimg1_12260879
ന്യൂജേഴ്‌­സി: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷന്‍ ഓഫ്­ ന്യൂജേഴ്‌­സിയുടെ (കാന്‍ജ്­ ) ഓണാഘാഷം 2016 സെപ്റ്റംബര്‍ 24 ശനിയാഴ്ച ഈസ്‌റ് ബ്രോണ്‍സ്‌­വിക്കിലുള്ള പ്രശസ്തമായ ഈസ്‌റ് ബ്രോണ്‍സ്‌­വിക്ക് പെര്‍ഫോമിംഗ് ആര്‍ട്‌സ് സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ഉച്ചക്ക് 12 മണിക്ക് തുടക്കം കുറിക്കും . ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നതായി സംഘാടകര്‍ അറിയിച്ചു

ആഘോഷങ്ങളില്‍ വര്‍ണപ്പകിട്ടാര്‍ന്നു പഞ്ചവാദ്യ മേളങ്ങളുടേയും, താലപ്പൊലിയേന്തിയ യുവതികളുടെയും ബാലികമാരുടേയും അകമ്പടിയോടെ മാവേലി തമ്പുരാന്റെ പ്രൗഢ ഗംഭീരമായഎഴുന്നള്ളത്തും പുലികളി അടക്കം തനതായ കേരളിയ കലാ സാംസ്­കാരിക രുപങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഘോഷയാത്രയും ചടങ്ങുകള്‍ക്ക് മാറ്റു കൂട്ടും

കാന്‍ജ്­ സ്‌പെഷ്യല്‍ ­ അത്തപ്പുക്കളം, തിരുവാതിര തുടങ്ങിയവ ആഘോഷങ്ങളുടെ ഭാഗമായി സംഘാടകര്‍ ഇത്തവണയും അണിനിരത്തുന്നുണ്ട്­ .രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സിനിമ രംഗങ്ങളിലെ പ്രശസ്തര്‍ പങ്കെടുക്കുന്ന പൊതു സമ്മേളനത്തിന് ശേഷം നടക്കുന്ന കലാപരിപാടികളില്‍ അമേരിക്കയിലെ കലാകാരന്മാര്‍ പങ്കെടുക്കുന്നു

മോഹന്‍ലാല്‍ എന്ന മഹാ നടന പ്രതിഭയുടെ അഭിനയ ജീവിതത്തിലെ അനശ്വര നിമിഷങ്ങളെ ന്യൂ ജേഴ്‌­സി മലയാളിയുടെ ഓണാഘോഷങ്ങളുടെ ഭാഗമാക്കുവാന്‍ സ്റ്റാര്‍ എന്റെര്‍റ്റൈന്‍മെന്റും ആല്‍ബെര്‍ട്ട ലിമിറ്റഡും ചേര്‍ന്ന് അവതരിപ്പിക്കുന്ന ” ടു ലാലേട്ടന്‍ ബൈ ശ്രീക്കുട്ടന്‍ ” എന്ന മെഗാ ഷോ കേരള അസോസിയേഷന്‍ ഓഫ്­ ന്യൂജേഴ്‌­സി (കാന്‍ജ്­ ) ഓണാഘോഷത്തിനു മാറ്റ് കൂട്ടും.
കാന്‍ജ്­ പ്രസിഡന്റ്­ അലക്‌സ് മാത്യു, സെക്രട്ടറി സ്വപ്ന രാജേഷ്, ട്രഷറര്‍ ജോണ്‍ വര്‍ഗീസ്, ഓണം കണ്‍വീനര്‍ അജിത്­ ഹരിഹരന്‍,എക്സ്സ് ഒഫീഷ്യല്‍ റോയ് മാത്യു, ട്രസ്ടീ ബോര്‍ഡ്­ ചെയര്‍മാന്‍ സജി പോള്‍ , കോ കണ്‍വീനേഴ്‌സ് ജിനേഷ് തമ്പി, ജിനു അലക്‌സ്­,ജെയിംസ് ജോര്‍ജ്, ബസന്ത്,നീനാ ഫിലിപ്പ്, ­ജോയിന്റ് സെക്രട്ടറി ജയന്‍ എം ജോസഫ്­, ജോയിന്റ് ട്രഷറര്‍ പ്രഭു കുമാര്‍, ദീപ്തി നായര്‍, രാജു കുന്നത്ത്, ജോസഫ്­ ഇടിക്കുള ,അബ്ദുള്ള സൈദ്­, ജെസ്സിക തോമസ്­ തുടങ്ങിയവര്‍ അടങ്ങുന്ന വിപുലമായ കമ്മിറ്റിയാണ് ഈവര്‍ഷത്തെ ഓണാഘോഷത്തിന് നേതൃത്വം നല്‍കുന്നത്.

പ്രോഗ്രാം പാസ്സ് മൂലം നിയന്ത്രിക്കുന്നതാണെന്നും ടിക്കറ്റ്­ ലഭിക്കുന്നതിന് കാന്‍ജ്­ ഭാരവാഹികളെ സമീപിക്കണമെന്നും അല്ലെങ്കില്‍ വെബ്‌സൈറ്റ് www.kanj.org സന്ദര്‍ശിക്കണമെന്ന് ട്രഷറര്‍ ജോണ്‍ വര്‍ഗീസ് നിര്‍ദേശിച്ചു.

അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷത്തിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളേയും കുടുംബ സമേതം ക്ഷണിക്കുന്നതായി സെക്രട്ടറി സ്വപ്ന രാജേഷ്­ അറിയിച്ചു.