കാന്‍ജ് ജിംഗിള്‍ ബെല്‍സ് ഡിസംബര്‍ 4 ന്

08:12 pm 13/11/2016

ജോസഫ് ഇടിക്കുള.
Newsimg1_84580047
ന്യൂജേഴ്‌സി: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (കാന്‍ജ് ) ഇദംപ്രഥമമായി ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു.
2016 ഡിസംബര്‍ 4 ഞായറാഴ്ച്ച വൈകിട്ട് 5 മണിക്ക് ന്യൂജേഴ്ണ്ടസിയില്‍ എഡിസണിലുള്ള എഡിസണ്‍ ഹോട്ടല്‍ ബാന്‍ക്വിറ്റ് ഹാളില്‍ വച്ചാണ് “ജിംഗിള്‍ ബെല്‍സ്” എന്ന പരിപാടി അരങ്ങേറുന്നത്. വിവിധ കലാ പരിപാടികളും ആഘോഷങ്ങളോടനുബന്ധിച്ചു ഉണ്ടായിരിക്കും

കാന്‍ജ് പ്രസിഡന്റ് അലക്‌സ് മാത്യു, കണ്‍വീനര്‍ അജിത് ഹരിഹരന്‍,കോ കണ്‍വീനേഴ്‌സ് ജിനേഷ് തമ്പി, ജിനു അലക്‌സ്,ജെയിംസ് ജോര്‍ജ്, ബസന്ത്,നീനാ ഫിലിപ്പ് ട്രസ്ടീ ബോര്‍ഡ് ചെയര്‍മാന്‍ സജി പോള്‍ സെക്രട്ടറി സ്വപ്ന രാജേഷ്, ട്രഷറര്‍ ജോണ്‍ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ “ജിംഗിള്‍ ബെല്‍സ്” ടിക്കറ്റ് കിക്ക് ഓഫ് ചടങ്ങില്‍ കാന്‍ജ് രക്ഷാധികാരി ദിലീപ് വര്‍ഗീസിന്റെ കൈയില്‍ നിന്ന് അനിയന്‍ ജോര്‍ജ്, സുനില്‍ െ്രെട സ്റ്റാര്‍,രാജു പള്ളത്ത്, മധു രാജന്‍, ഫോമാ ജനറല്‍ സെക്രട്ടറി ജിബി തോമസ്, സണ്ണി വാലിപ്ലാക്കന്‍ തുടങ്ങി അനേകം പ്രമുഖര്‍ ടിക്കറ്റുകള്‍ ഏറ്റുവാങ്ങി, കാന്‍ജ് ട്രസ്ടി ബോര്‍ഡ് മെമ്പര്‍ സോമന്‍ ജോണ്‍ , ആനി ജോര്‍ജ്, മാലിനി നായര്‍, ജോസ് വിളയില്‍, സ്മിത മനോജ്, ജോയിന്റ് സെക്രട്ടറി ജയന്‍ എം ജോസഫ്, ഷീല ശ്രീകുമാര്‍, അലക്‌സ് ജോണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കണ്‍വീനേഴ്‌സ് നോടൊപ്പം പ്രസിഡന്റ് , എക്സ്സ് ഒഫീഷ്യല്‍ റോയ് മാത്യു, ജോയിന്റ് ട്രഷറര്‍ പ്രഭു കുമാര്‍, ദീപ്തി നായര്‍, രാജു കുന്നത്ത്, ജെസ്സിക തോമസ്, ജോസഫ് ഇടിക്കുള തുടങ്ങിയവര്‍ അടങ്ങുന്ന കമ്മിറ്റിയാണ് ഈ വര്‍ഷത്തെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ഫാമിലി 60 ഡോളര്‍, സിംഗിള്‍ 20 ഡോളര്‍ എന്നീ നിരക്കുകളില്‍ ടിക്കറ്റ്കള്‍ ലഭിക്കുന്നതിന് കാന്‍ജ് ഭാരവാഹികളെ സമീപിക്കണമെന്നും അല്ലെങ്കില്‍ വെബ്‌സൈറ്റ് www.kanj.org സന്ദര്‍ശിക്കണമെന്ന് ട്രഷറര്‍ ജോണ്‍ വര്‍ഗീസ് നിര്‍ദേശിച്ചു.

എല്ലാ മലയാളി സുഹൃത്തുക്കളേയും ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങളിലേക്ക് കുടുംബ സമേതം ക്ഷണിക്കുന്നതായി സെക്രട്ടറി സ്വപ്ന രാജേഷ് അറിയിച്ചു.