കാമറൂണ്‍ മിഡ്ഫീല്‍ഡര്‍ പാട്രിക്ക് എകംഗ് മല്‍സരത്തിനിടെ കൂഴഞ്ഞു വീണു മരിച്ചു.

06:39 PM 07/05/2016
download (3)
യവൂണ്ടെ: കാമറൂണ്‍ മിഡ്ഫീല്‍ഡറും ഡൈനാമോ ബുക്കറെസ്റ്റിന്‍െറ മിഡ്ഫീല്‍ഡറുമായ പാട്രിക്ക് എകംഗ് കളിക്കിടെ കുഴഞ്ഞ് വീണു മരിച്ചു.വിറ്ററല്‍ കോണ്‍സ്റ്റന്‍റയ്ക്കെതിരായുള്ള മല്‍സരത്തിനിടെ ആയിരുന്നു മരണം. കളിക്കിടെ 62 ാം മിനുറ്റില്‍ പകരക്കാരനായി ഇറങ്ങിയ പാട്രിക്ക് എകംഗ് ഗ്രൗണ്ടില്‍ കുഴഞ്ഞ് വീണു മരിക്കുകയായിരുന്നുവെന്ന് ക്ളബ്ബ് അധികൃതര്‍പ്രസ്താവനയില്‍ പറഞ്ഞു. കുഴഞ്ഞ് വീണ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ഹൃദയാഘാതമാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതര്‍ സംശയം പ്രകടിപ്പിച്ചു. താരത്തിന്‍െറ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും കുടുംബത്തിനൊപ്പം ദു:ഖത്തില്‍ പങ്കാളികളാവുകയും ചെയ്യുന്നുവെന്ന് ഡൈനാമോ അധികൃതര്‍ പറഞ്ഞു. 2003ല്‍ കാമറൂണ്‍ താരം മാര്‍ക്ക് വിവിയന്‍ ഫോയും കൊളംബിയക്കെതിരെ കോണ്‍ഫെഡറേഷന്‍ മല്‍സരത്തിനിടെ മരണപ്പെട്ടിരുന്നു. ഫ്രാന്‍സ് ക്ളബ്ബായ ലി മാന്‍സിലും സ്വറ്റ്സര്‍ലാന്‍റ് ക്ളബ്ബ് ലൊസാനയുടേയും പഴയ കളിക്കാരന്‍ കൂടിയാണ് പാട്രിക്ക് എകംഗ്.