കാമുകിയെ കാണാന്‍ വീട്ടിന് മുകളില്‍ കയറിയ യുവാവ് വീണു മരിച്ചു

12:22 pm 3/11/2016
download (3)
റായ്പൂര്‍: കാമുകിയെ കാണാന്‍ വീടിന്‍റെ ടെറസിലേക്ക് കയറിയ യുവാവ് വീണു മരിച്ചു. റായിപൂര്‍ സിവില്‍ലൈന്‍സ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന രാജതലാബിലാണ് സംഭവം. മൂന്നു നില കെട്ടിടത്തില്‍ നിന്ന് വീണ് റഷീദ് അലി എന്ന 22 കാരനാണ് മരിച്ചത്.
സമീപത്തുള്ള മറ്റൊരു കെട്ടിടത്തില്‍ നിന്നാണ് റഹീദ് അലി കാമുകിയുടെ വീടിന്‍റെ ഭിത്തിയില്‍ പിടിച്ചുകയറാന്‍ ശ്രമിച്ചത്.

ബാലന്‍സ് നഷ്ടപ്പെട്ട് ഇയാള്‍ നിലത്തേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
സംഭവം കൊലപാതകമാണെന്ന് ആരോപിച്ച്‌ യുവാവിന്‍റെ ബന്ധുക്കള്‍ രംഗത്തെത്തി. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ റഷീദിനെ താഴേക്ക് തള്ളിയിടുകയായിരുന്നുവെന്നാണ് വീട്ടുകാരുടെ ആരോപണം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മോവ സ്വദേശിയാണ് റഷീദ്. തിങ്കളാഴ്ച രാത്രിയാണ് കാമുകിയെ കാണാന്‍ ഇയാള്‍ അമര്‍ ചൗകില്‍ എത്തിയിരുന്നു. അരമണിക്കൂറിലേറെ സംസാരിച്ചിരുന്ന ശേഷം വീട്ടിലേക്ക് മടങ്ങി. തുടര്‍ന്ന് ഫോണില്‍ സംസാരിക്കുന്നതിനിടെ പെണ്‍കുട്ടി റഷീദിനെ വീട്ടിലേക്ക് ക്ഷണിച്ചു.
വീട്ടിലേക്കുള്ള പൈപ്പലൈന്‍ വഴി മുകളിലേക്ക് പിടിച്ചുകയറാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ട് നിലത്തുവീഴുകയായിരുന്നു. തലയ്ക്കും നട്ടെല്ലിനുമേറ്റ ഗുരുതര പരുക്കാണ് മരണകാരണമെന്ന് പോലീസ് പറയുന്നു.