കായങ്കുളത്ത് നേത്രാവതി എക്സ്പ്രസിൽ തീപിടുത്തം;

01:07 pm 16/08/2016

images
കായംകുളം: തിരുവനന്തപുരത്ത് നിന്നും മുംബൈയിലേക്കുള്ള നേത്രാവതി എക്സ്പ്രസിൽ തീപിടുത്തം. ട്രെയിൻ പതിനൊന്നരയോടെ കായംകുളത്തെത്തിയപ്പോൾ ജനറൽ കമ്പാർട്ട്മെന്‍റിലാണ് തീപിടിത്തമുണ്ടായത്. യാത്രാക്കാർ സുരക്ഷിതരാണെന്ന് റെയിൽവെ അധികൃതർ അറിയിച്ചു.

മോഷണശ്രമത്തിനിടെ പിടികൂടിയ അന്യസംസ്ഥാനക്കാരൻ ടോയ് ലറ്റിൽ കയറി കൈയിൽ കരുതിയ പെട്രോളൊഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. എന്നാൽ ആത്മഹത്യ ശ്രമമാണോ എന്നും സംശയമുണ്ട്. യാത്രാക്കാർ വാതിൽ ചവിട്ടിപ്പൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്. തമിഴ്നാട് സ്വദേശി അനസ് എന്നയാളാണ് തീ കൊളുത്തിയതെന്ന് കരുതുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. പൊള്ളലേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എൻജിനോട് ചേർന്ന ബോഗിയിലാണ് തീപിടുത്തമുണ്ടാായത്. എൻജിനും ബോഗികളും തമ്മിലുള്ള ബന്ധം വേർപെടുത്തിയതിനാൽ വലിയ അപകടം ഒഴിവാക്കാൻ കഴിഞ്ഞു. തീ പൂർണമായും അണക്കാൻ കഴിഞ്ഞെന്നും അധികൃതർ അറിയിച്ചു. ട്രെയിൻ ഇപ്പോൾ കായംകുളം സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയാണ്.