കാര്‍ ബോംബ് സ്‌ഫോടനം; ഏഴു പോലീസുകാര്‍ കൊല്ലപ്പെട്ടു, 27 പേര്‍ക്ക് പരുക്ക്

09:26am 1/4/2016
download (3)
അങ്കാര: ചാവേര്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഏഴു പോലീസുകാര്‍ കൊല്ലപ്പെട്ടു. തുര്‍ക്കിയിലാണ് സംഭവം. സ്‌ഫോടനത്തില്‍ 27 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ദിയാര്‍ബാക്കിറില്‍ പോലീസ് ബസിനു നേരെയായിരുന്നു ആക്രമണം ഉണ്ടായത്. തിരക്കേറിയ ബസ് സ്‌റ്റേപ്പിന് അടുത്തായിരുന്നു സ്‌ഫോടനം നടന്നത്. ബസ് സ്‌റ്റോപ്പിന് സമീപം നിറുത്തിയിട്ടിരുന്ന കാര്‍ പോലീസ് ബസ് കടന്നുപോകുമ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
സ്‌ഫോടനത്തില്‍ 13 പോലീസുകാര്‍ക്കും 14 സാധാരണക്കാര്‍ക്കുമാണ് പരുക്കേറ്റത്. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചായിരുന്നു സ്‌ഫോടനം നടത്തിയത്. സ്‌ഫോടനത്തില്‍ സമീപത്തെ കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അറ്‌ലൃശേലൊലിേ