09:55am 24/6/2016
അങ്കാറ: തെക്കുകിഴക്കന്‍ തുര്‍ക്കിയിലെ മാര്‍ഡിന്‍ പ്രവിശ്യയില്‍ നിരോധിത കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി(പികെകെ) നടത്തിയ കാര്‍ ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും പതിനാറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മാര്‍ഡിന്‍ പ്രവിശ്യയിലെ ഒമെര്ലിയില് സൈനിക വിഭാഗത്തിന്റെ കെട്ടിടത്തിനു സമീപമാണ് സ്ഫോടനം നടന്നത്. ട്രക്ക് ഡ്രൈവറാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ സൈനികര്‍ക്കും പരിക്കേറ്റു.
തുര്‍ക്കിയിലെ കുര്‍ദിഷ് മേഖലകളില്‍ സ്വയംഭരണത്തിനുവേണ്ടി മൂന്നു ദശകങ്ങളായി പ്രക്ഷോഭം നടത്തുന്ന പാര്‍ട്ടിയാണു പികെകെ. ഇറാക്കിലും ഇവര്‍ക്കു താവളങ്ങളുണ്ട്.