കാര്‍ മറിഞ്ഞ് തവനൂര്‍ സ്വദേശി മരിച്ചു

10:11 AM 18/9/2016
images (12)
ഖമീസ് മുഷൈത്ത്: മസ്കി മലയോര പാതയിലുണ്ടായ കാറപകടത്തില്‍ കുറ്റിപ്പുറം തവനൂര്‍ സ്വദേശി കുഴികണ്ടത്തില്‍ അന്‍വര്‍ സാദത്ത് (36) മരിച്ചു. റോഡ് സംരക്ഷണ ഭിത്തിയില്‍ ഇടിച്ച് കാര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കാരനാണ്. എഴു വര്‍ഷമായി സൗദിയിലാണ് ജോലി. മൂന്ന് വര്‍ഷം മുമ്പാണ് നാട്ടില്‍ പോയത്്. അന്‍വര്‍ സാദത്തിനെ സ്പോണ്‍സര്‍ നേരത്തെ ഹുറൂബ് ആക്കിയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് സ്പോണ്‍സറുമായി ബന്ധപ്പെട്ട് ഹുറൂബ് നീക്കിയത്. ഭാര്യ: റഹ്മത്ത്, മകന്‍ അര്‍ഷിക്, പിതാവ് ആലി, മാതാവ് ഖദീജ. മൃതദേഹം നാട്ടില്‍ കൊണ്ടു പോകുന്ന കാര്യം ബന്ധുക്കളുടെ അഭിപ്രായം അറിഞ്ഞ ശേഷം തീരുമാനിക്കുമെന്ന് സുഹൃത്ത് റഷീദ് പറഞ്ഞു. നിയമസഹായത്തിന് ഇബ്രാഹിം പട്ടാമ്പി, സുരേഷ് എന്നിവര്‍ രംഗത്തുണ്ട്.