കാര്‍ മറിഞ്ഞ് മലയാളി ദമ്പതികളുടെ കുഞ്ഞ് മരിച്ചു.

10:29 am 17/12/2016

images (4)
മസ്കത്ത്: സൂറില്‍ കാര്‍ മറിഞ്ഞ് മലയാളി ദമ്പതികളുടെ കുഞ്ഞ് മരിച്ചു. കോഴിക്കോട് ബാലുശ്ശേരി സ്വദേശി റഫ്നീഷ്- ആരിഫ ദമ്പതികളുടെ മൂന്നര മാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെ സൂര്‍ സര്‍ക്കാര്‍ ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. അല്‍ കാമിലിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാര്‍ റോഡില്‍നിന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടകാരണം വ്യക്തമല്ല. ആറുതവണ കരണംമറിഞ്ഞ കാറില്‍നിന്ന് കുഞ്ഞ് തെറിച്ചുപോയതാണ് മരണത്തിന് കാരണമായത്.
അപകടത്തില്‍ പരിക്കേറ്റ ആരിഫ സൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. റഫ്നീഷിനും മൂത്ത കുട്ടിക്കും കാറിലുണ്ടായിരുന്ന സുഹൃത്തിന്‍െറ കുടുംബത്തിനും കാര്യമായ പരിക്കില്ല. കുട്ടിയുടെ മൃതദേഹം വെള്ളിയാഴ്ച സന്ധ്യയോടെ ഖബറടക്കി.