കാര്‍ വാങ്ങുന്നതിനു സംസ്ഥാന ഗവര്‍ണ്ണറുടെ ഭാര്യ തിരഞ്ഞെടുത്തത് ഹോട്ടല്‍ ജീവനക്കാരിയുടെ ജോലി

01:30pm 29/6/2016

– പി.പി.ചെറിയാന്‍
unnamed
മയിന്‍: അമേരിക്കയിലെ ഒരു കൊച്ചു സംസ്ഥാനമാണ് മയിന്‍- മയിന്‍ഗവര്‍ണ്ണറുടെ ഭാര്യക്കു സ്വന്തമായി ഒരു കാറു വാങ്ങണമെന്ന മോഹം സഫലീകരിക്കണമെങ്കില്‍ ഒരു പുതിയ ജോലി കണ്ടെത്തുക തന്നെ വേണം. അമേരിക്കയിലെ മറ്റു സംസ്ഥാന ഗവര്‍ണ്ണര്‍മാര്‍ക്ക് ലഭിക്കുന്ന ശമ്പളമൊന്നും മയിന്‍ ഗവര്‍ണ്ണര്‍ക്ക് ലഭിക്കുന്നില്ല. മറ്റു സംസ്ഥാന ഗവര്‍ണ്ണര്‍മാര്‍ 130,000-150,000 ഡോളര്‍വരെ വാര്‍ഷീക ശമ്പളം വാങ്ങുമ്പോള്‍ മറിയന്‍ ഗവര്‍ണ്ണറുടെ വാര്‍ഷീക വരുമാനം വെറും 70, 000 ഡോളര്‍!
മറിയിനിലെ സാധാരണ ഒരു കുടുംബത്തിനു വാര്‍ഷീക വരുമാനം 87,000 ഡോളര്‍ ലഭിക്കുമ്പോള്‍ ഗവര്‍ണറുടേത് അതിലുംതാഴെ- ഇതൊന്നും ഗവര്‍ണറുടെ ഭാര്യയെ നിരാശപ്പെടുത്തിയില്ല- ജോലി ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചത്.
ഗവര്‍ണറുടെ ഔദ്യോഗിക വസതിക്കു സമീപമുള്ള ബൂത്ത് ബെ ഹാര്‍ബറിലെ മെക്ക്‌സിഗര്‍ റസ്റ്റോറന്റില്‍. റസ്‌റ്റോറന്റ് ഉടമ നല്‍കിയതാവട്ടെ വെയ്ട്രസ് ജോലിയും. നിസങ്കോചം ജോലി ജോലി സ്വീകരിച്ച ഫസ്റ്റ് ലേഡി ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഓര്‍ഡര്‍ എടുക്കുന്നതിന് ടേബിളിനു സമീപം എത്തിയപ്പോഴാണ് പൗരന്മാര്‍ ഇവരെ തിരിച്ചറിയുന്നത്.

മയില്‍ ഗവര്‍ണര്‍ പോള്‍ ലിപേജിന്റെ ഭാര്യ ആന്‍ പേജാണ് ലഭിച്ച ജോലിയില്‍ സംതൃപ്തി പ്രകടിപ്പിച്ചത്. ഇവര്‍ക്ക് എന്തു ശമ്പളം ലഭിക്കുന്നു എന്നു വ്യക്തമല്ലെങ്കിലും! കഴിഞ്ഞവര്‍ഷം ഇവരുടെ മകള്‍ സമ്മറില്‍ ഇതേ റസ്റ്റോറന്റില്‍ ജോലി ചെയ്തപ്പോള്‍ ലഭിച്ചതു മണിക്കൂറിനു 28 ഡോളറാണ്. ടിപ് ലഭിക്കുന്നതുവേറെയും.
റിപ്പബ്ലിക്കന്‍ ഗവര്‍ണറായ ലിപേജ് എന്നും വിവാദങ്ങളുടെ തോഴനായിരുന്നു. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ പൗരന്മാരില്‍ പ്രമേഹവും, അമിതവണ്ണവും ഉണ്ടായതും റസ്റ്റോറന്റുകള്‍ നല്‍കുന്ന ജങ്ക് ഫുഡ് കഴിച്ചാണെന്ന പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പണം കൈകാര്യം ചെയ്യുന്നതില്‍ സ്ത്രീകള്‍ വിശ്വസ്തരല്ല എന്ന പ്രസ്താവനയും വളരെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. സമ്മര്‍ ജോലിയില്‍ ലഭിക്കുന്ന തുക ഒരു കാര്‍ വാങ്ങുന്നതിനുള്ള ഡൗണ്‍ പേയ്‌മെന്റ് നല്‍കുന്നതിന് മതിയാകും എന്നാണ് ആന്‍ വിശ്വസിക്കുന്നത്.