കാലിഫോര്‍ണിയായില്‍ കൊല്ലപ്പെട്ട സോണിയായുടെ ഫ്യൂണറല്‍ സര്‍വ്വീസ് മെയ് 6ന്

10:58am 4/5/2016

– പി.പി.ചെറിയാന്‍
unnamed (1)

സാന്‍ഹൊസെ: ഏപ്രില്‍ 30ന് സ്വവസതിയില്‍ വെച്ചു ഭര്‍ത്താവിന്റെ വെടിയേറ്റു കൊല്ലപ്പെട്ട സോണിയാ നല്ലന്റെ(48) ഫ്യൂണറല്‍ സര്‍വ്വീസ് മെയ് 6 വെള്ളിയാഴ്ച ഉച്ചക്ക് 1 മുതല്‍ 3വരെ ഹെവാര്‍ഡിലുള്ള ചിംസ് ചാപ്പലില്‍ വെച്ചു നടത്തപ്പെടും.

എന്‍കൂര്‍ സെമി കണ്ഠക്ടേഴ്‌സ് ടെക്ക്‌നിക്കല്‍ റിക്രൂട്ടറായിരുന്നു കൊല്ലപ്പെട്ട സോണിയാ.
യു.സി. ബര്‍ക്കിലിയിലെ വിദ്യാര്‍ത്ഥി സഹില്‍(21) യു.സി.ഇര്‍വിന്‍ വിദ്യാര്‍ത്ഥി നിതിന്‍ എന്നിവര്‍ മക്കളാണ്.

ഈ സംഭവത്തില്‍ ഭര്‍ത്താവ് ജയിംസ് നല്ലനെ(63) പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഏഴുവര്‍ഷം മുമ്പ് ഉണ്ടായ ഒരു വീഴ്ചയെ തുടര്‍ന്ന് തലച്ചോറിന് കാര്യമായി ക്ഷതമേറ്റ ജയിംസിനെ ശുശ്രൂഷിച്ചിരുന്നതും ഭാര്യ സോണിയയായിരുന്നു.

വീഴ്ചക്കു ശേഷം പല തവണ ജയിംസ് വിവാഹമോചനത്തിനായി ആവശ്യപ്പെട്ടിരുന്നുവെങ്കിലും മക്കളുടെ-ഭാവിയെ കരുതി ഭാര്യ സോണിയ അതിന് സമ്മതിച്ചിരുന്നില്ല എന്ന് സോണിയയുടെ സുഹൃത്തായ രേഖാഗുപ്ത പറഞ്ഞു. മാതാപിതാക്കളുടെ പരിലാളനയില്‍ മക്കള്‍ വളര്‍ന്നു വരേണമെന്നാണ് സോണിയാ ആഗ്രഹിച്ചിരുന്നത്.

ഐടി മേഖലയിലാണ് ഇരുവരും ജോലി ചെയ്തിരുന്നതെന്നും, നല്ലൊരു ഗോള്‍ഫ് കളിക്കാരനായിരുന്ന ജിം നല്ലനെന്നും രാജേഷ് പറഞ്ഞു.

സോണിയായുടെ മരണം ഇന്ത്യന്‍ സമൂഹത്തെ ദുഃഖത്തിലാഴ്ത്തിയതായും ഇവര്‍ പറയുന്നു.