കാലിഫോര്‍ണിയ ബഥേല്‍ അസംബ്ലിയില്‍ ബൈബിള്‍ പഠന ക്ലാസ്

12:07PM 10/8/2016

പി. പി. ചെറിയാന്‍
unnamed
സാന്റാക്ലേര (കലിഫോര്‍ണിയ): ബെഥേല്‍ പെന്റകോസ്റ്റല്‍ അസംബ്ലിയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 12 മുതല്‍ 14 വരെ പ്രത്യേക ബൈബിള്‍ പഠന ക്ലാസുകള്‍ ക്രമീക്കുന്നു.

പാസറ്റര്‍ ദാനിയേല്‍ സാമുവേല്‍(വീയ്യപുരം-ജോര്‍ജുകുട്ടി) ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. ഡാലസില്‍ നിന്നുളള പാസ്റ്റര്‍ വീയ്യപുരം ജോര്‍ജ്കുട്ടി നിരവധി ബൈബിള്‍ ഗ്രന്ഥങ്ങളുടെ രചയിതാവും സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗീകനും ബൈബിള്‍ പണ്ഡിതനുമാണ്.

ഓഗസ്റ്റ് 12, 13 തീയതികളില്‍ വൈകിട്ട് 6.30 മുതല്‍ 9 വരേയും 14 ഞായറാഴ്ച രാവിലെ 9 മുതല്‍ 11 വരേയുമാണ് ക്ലാസുകള്‍ ഉണ്ടായിരിക്കുക എന്നും യോഗത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായും സംഘാടകര്‍ അറിയിച്ചു.

സ്ഥലം : 400 N. Winchester Blvd, Santa Claca കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോണ്‍ : 408 766 4272 www.Bethelca.org