കാലിഫോര്‍ണിയ ഷെറിഫ് വെടിയേറ്റു കൊല്ലപ്പെട്ടു ; പ്രതി അറസ്റ്റില്‍

01:15 pm 15/11/2016

– പി. പി. ചെറിയാന്‍
deputy
സെന്‍ട്രല്‍ കാലിഫോര്‍ണിയ: പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിലെ െ്രെഡവറെ ചോദ്യം ചെയ്യുന്നതിന് സമീപിച്ച ഷെരിഫിന്റെ തലയ്ക്കു നേരെ രണ്ടുതവണ വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍.നവംബര്‍ 13 ന് ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. സംശയാസ്പദമായ രീതിയില്‍ ഒരു വാന്‍ ഹൂജ്‌സണ്‍ (ഔഴവീെി) സിറ്റി ഷിപ്പിങ്ങ് സ്‌പോട്ടില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് എത്തിച്ചേര്‍ന്നതായിരുന്നു കൗണ്ടി ഷെറിഫ് ഡെന്നിസ് വാലസ്. കാറില്‍ നിന്നും പുറത്തിറങ്ങി വാനിനു സമീപം എത്തിയ ഉടനെ വാനിലിരുന്ന പ്രതി അടുത്തു നിന്ന ഷെരിഫിനുനേരെ വെടിവയ്ക്കുകയായിരുന്നു.

കൂടുതല്‍ പൊലീസ് സംഭവ സ്ഥലത്ത് എത്തിച്ചേര്‍ന്ന് വെടിയേറ്റ ഡെപ്യൂട്ടി ഷെറിഫിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതിനിടെ മോഷ്ടിച്ച കാറില്‍ രക്ഷപ്പെട്ട പ്രതി മറ്റൊരു സ്ത്രീയുടെ കയ്യില്‍ നിന്നും വാലറ്റ് തട്ടിയെടുത്തു. സ്ത്രീ വിവരം നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് പ്രതിയെ പിന്തുടര്‍ന്ന് പിടി കൂടുകയായിരുന്നു.

36 വയസുളള ഡേവിഡ് മക്കാഡൊയാണ് പ്രതിയെന്നു കീസ് സിറ്റി(ഗല്യല െഇശ്യേ) പൊലീസ് പറഞ്ഞു. ഷൂട്ടിങ്ങ് നടന്ന സ്ഥലത്തു നിന്നും 150 മൈല്‍ അകലെയായിരുന്നു ഈ സംഭവം. 20 വര്‍ഷം സര്‍വീസുളള ഷെറിഫ് വാലിസിന്(53) ഭാര്യയും കുട്ടികളുമുണ്ട്. അഞ്ച് ആഴ്ചയ്ക്കുളളില്‍ ഡ്യൂട്ടിക്കിടയില്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെ പൊലീസ് ഓഫിസറാണ് ഡേവിഡ് വാലസ്.