കാല്വറി അസംബ്ലി ചര്‍ച്ച് ഓഫ് ഗോഡ് കണ്‍വന്‍ഷന്‍

10:09 am 20/8/2016
– രാജന്‍ ആര്യപ്പള്ളില്‍
Newsimg1_42211546
അറ്റ്‌ലാന്റാ: കാല്വറിഅസംബ്ലിചര്‍ച്ച്ഓഫ്‌ഗോഡ് കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 26 മുതല്‍ 28 വരെ സ്‌നേല്‍വില്ലിലുള്ള (2720 സെന്റര്‍വില്‍ ഹൈവേ, സ്‌നേല്‍വില്‍, ജോര്‍ജ്ജിയ 30078) ദൈവസഭ ഹാളില്‍ നടക്കും. റവ. ഫെലിക്‌സ് ഷിവാന്‍ഡ്ര മുഖ്യ പ്രസംഗകനായിരിക്കും. 26 വെള്ളിയാഴ്ച സഭാസീനിയര്‍ ശുശ്രൂഷകന്‍ റവ. ഡോ. ഷിബുതോമസ്ഉദ്ഘാടനം ചെയ്യും. എല്ലാദിവസവും ബ്രദര്‍ ജേയിംസ്‌സാമുവേലിന്റെ നേതൃത്വത്തില്‍കാല്വറിക്വയര്‍ ഗാന ശുശ്രൂഷ നിര്‍വഹിക്കും.

കൂടാതെറവ. ഫെലിക്‌സ് ഷിവാന്‍ഡ്രയുടെ പ്രത്യേകമായഇംഗ്ലീഷ്-മലയാളം ഗാനാലാപനവും ഉണ്ടായിരിക്കും. കൂടുതല്‍വിവരങ്ങള്‍ക്ക് റവ. ഡോ. ഷിബുതോമസ് 678.856.0722, ബ്രദര്‍ ഷാജിവെണ്ണിക്കൂളം 678.231.8125 എന്നിവരുമായി ബന്ധപ്പെടുക.