കാവേരി നദീജല വിഷയത്തിൽ കർണാടകക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമർശം.

04:33 PM 30/09/2016
images (1)
ന്യൂഡൽഹി: കാവേരി നദീജല വിഷയത്തിൽ കർണാടകക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമർശം. വിധി നടപ്പാക്കാതെ കർണാടക സർക്കാർ അവഹേളിച്ചെന്നും സുപ്രീംകോടതി കുറ്റപ്പെടുത്തി.

ശനിയാഴ്ച മുതല്‍ ആറു ദിവസം 6000 ക്യൂസെക്സ് വെള്ളം തമിഴ്നാടിന് നല്‍കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. ചൊവ്വാഴ്ചക്കകം കാവേരി മാനേജ്മെന്‍റ് ബോര്‍ഡ് രൂപീകരിക്കണം. കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളും ബോര്‍ഡിലേക്കുള്ള പ്രതിനിധികളെ നിശ്ചയിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

കഴിഞ്ഞ വ്യാഴാഴ്ച വരെ തമിഴ്നാടിന് 6000 ക്യൂസെക്സ് വെള്ളം നൽകണമെന്ന് സെപ്റ്റംബർ 27ന് സുപ്രീംകോടതി വിധിച്ചിരുന്നു. തമിഴ്നാടിന് വെള്ളം നൽകേണ്ടെന്ന കർണാടക നിയമസഭയുടെ പ്രമേയം കോടതി ഉത്തരവിനെ ബാധിക്കില്ല. ഇരു സംസ്ഥാനങ്ങളുമായി ചർച്ചക്ക് വഴിയൊരുക്കാൻ അഡ്വക്കറ്റ് ജനറിലിനോട് സുപ്രീംകോടതി നിർദേശിക്കുകയും ചെയ്തിരുന്നു.

കാേവരി നദിയിൽ നിന്ന്​ കൂടുതൽ വെള്ളം വേണമെന്നാവശ്യപ്പെട്ടുള്ള തമിഴ്​നാടി​െൻറ ഹരജി കഴിഞ്ഞ ചൊവ്വാഴ്​ച പരിഗണിക്കവെയായിരുന്നു സുപ്രീംകോടതി പ്രതിദിനം 6000 ക്യൂസെക്സ് വെള്ളം നൽകാൻ കർണാടക​ത്തോട്​ ആവശ്യപ്പെട്ടത്. ഇൗ ഉത്തരവ്​ നടപ്പിലാക്കാൻ കഴിയില്ലെന്ന്​ വ്യക്​തമാക്കിയ കർണാടകം, കാവേ​രിയി​ലെ വെള്ളം ബംഗളുരുവിനും നദീതട ജില്ലകൾക്കും കുടിവെള്ള ആവശ്യത്തിന്​ മാത്രമേ ഉപയോഗിക്കാനാകൂ എന്ന പ്രമേയം പാസാക്കിയിരുന്നു. ഇക്കാര്യം സൂചിപ്പിച്ച്​ പ്രധാന​മന്ത്രി നരേന്ദ്ര മോദിക്ക്​ കത്തയക്കുകയും ചെയ്​തിരുന്നു.

സെപ്​റ്റംബർ 20ലെ കോടതി ഉത്തരവിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട്​ കഴിഞ്ഞ ദിവസം ഹരജി നൽകിയ കർണാടക സർക്കാർ ഇൗ പ്രമേയവും സുപ്രീംകോടതിയിൽ സമർപ്പിച്ചു​. അതേസമയം, മുൻ ഉത്തരവനുസരിച്ച്​ വെള്ളം വിട്ടുനൽകാതെ കർണാടകത്തി​െൻറ ഹരജി പരിഗണിക്കരുതെന്ന ആവശ്യവുമായി തമിഴ്നാടും രംഗത്തെത്തി. ഇതിനിടെ തർക്കപരിഹാരത്തിന് കേന്ദ്രമന്ത്രി ഉമാഭാരതിയുടെ അധ്യക്ഷതയില്‍ തമിഴ്നാടും കര്‍ണാടകയുമായി നടന്ന ചര്‍ച്ചയില്‍ സമവായമായില്ല.