കാവേരി പ്രശ്‌നം: കന്നഡ സംഘടനകളുടെ ധര്‍ണ്ണ ഇന്ന്

08:45 am 14/9/2016
images (9)

കാവേരി നദീ ജലം തമിഴ്‌നാടിന് വിട്ടുകൊടുക്കുന്നതിനെതിരെ വിവിധ കന്നട സംഘടനകള്‍ ഇന്ന് ബംഗളുരുവിലെ മൈസൂര്‍ ബാങ്ക് സര്‍ക്കിളില്‍ കുത്തിയിരിപ്പ് ധര്‍ണ നടത്തും.
ബംഗളുരു: കാവേരി നദീ ജലം തമിഴ്‌നാടിന് വിട്ടുകൊടുക്കുന്നതിനെതിരെ വിവിധ കന്നട സംഘടനകള്‍ ഇന്ന് ബംഗളുരുവിലെ മൈസൂര്‍ ബാങ്ക് സര്‍ക്കിളില്‍ കുത്തിയിരിപ്പ് ധര്‍ണ നടത്തും. പുതിയ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും നിരോധനാജ്ഞയും കര്‍ഫ്യുവും ഇതുവരെ നീക്കിയിട്ടില്ല. തമിഴ്‌നാട് സ്വദേശികള്‍ താമസിക്കുന്ന മേഖലകളിലെല്ലാം പൊലീസ് കാവല്‍ ശക്തമാക്കി. ഇന്നലെ ബംഗലുരുവില്‍ നിന്നും കോട്ടയത്തേക്ക് പോയ കെ എസ് ആര്‍ ടി സി ബസ്സിന് നേര്‍ക്ക് അക്രമികള്‍ മാണ്ഡ്യയില്‍ കല്ലെറിഞ്ഞു. രണ്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റു. കാവേരി നദിയുടെ പേരില്‍ അക്രമം അഴിച്ചുവിടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നെങ്കിലും ഒറ്റപ്പെട്ട ഇത്തരം ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്.