കാഷ്മീരില്‍ അഞ്ചു കേബിള്‍ ചാനലുകള്‍ നിരോധിച്ചു

10.04 AM 02-09-2016
o-CABLE-UNBUNDLE-CHANNELS-facebook
കാഷ്മീരില്‍ അഞ്ചു കേബിള്‍ ചാനലുകള്‍ നിരോധിച്ചു. അക്രമത്തെ മഹത്വ വത്കരിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കി എന്ന ആരോപണത്തെത്തുടര്‍ന്നാണ് നടപടി. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലും ജനങ്ങളെ തമ്മിലടിപ്പിക്കുന്ന തരത്തിലും വാര്‍ത്തകള്‍ നല്‍കിയതിനെത്തുടര്‍ന്നാണ് നടപടിയെന്ന് പോലീസ് വൃത്തങ്ങളും വ്യക്തമാക്കി. ഉത്തരവില്‍ പറഞ്ഞിരിക്കുന്ന അഞ്ചു ചാനലുകളും സംപ്രേഷണം നിര്‍ത്തിയോ എന്ന് അന്വേഷിക്കാന്‍ ജില്ലാ ജഡ്ജി പോലീസിനു നിര്‍ദേശം നല്‍കി.