കാഷ്മീരില്‍ തീവ്രവാദി ആക്രമണം

08:41am 02/7/2016
download (6)

ന്യൂഡല്‍ഹി: ജമ്മുകാഷ്മീരില്‍ സൈനിക ക്യാമ്പിനു നേരെയും സിആര്‍പിഎഫ് ക്യാമ്പിനു നേരെയും തീവ്രവാദി ആക്രമണം. വെള്ളിയാഴ്ച വൈകുന്നേരം പുല്‍വാമ ജില്ലയിലായിരുന്നു ആക്രമണം ഉണ്ടായത്. മൂന്നു വ്യത്യസ്ത സ്ഥലത്താണ് ആക്രമണം ഉണ്ടായത്.

പുല്‍വാമയിലെ ലിറ്റര്‍ ഗ്രാമത്തിലെ സിആര്‍പിഎഫ് പോസ്റ്റിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ നാലു സൈനികര്‍ക്ക് പരിക്കേറ്റു. ബൊനേറയിലെ സൈനിക ക്യാമ്പിനു നേര്‍ക്കായിരുന്നു മറ്റൊരു ആക്രമണം ഉണ്ടായത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. കരിമാബാദ് ജില്ലയിലാണ് മൂന്നാമത്തെ ആക്രമണം നടന്നത്. ഇവിടെയും സൈനികര്‍ക്ക് പരിക്കുള്ളതായി റിപ്പോര്‍ട്ടില്ല.