കാഷ്മീരില്‍ വീട്ടില്‍ അതിക്രമിച്ച് കയറിയ ആയുധധാരി ഒരാളെ കൊലപ്പെടുത്തി

09:50am 30/7/2016

gun-fire-2_bkkh5iygs__S0000
ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ അജ്ഞാതനായ ആയുധധാരിയുടെ വെടിയേറ്റു ഒരാള്‍ മരിച്ചു. ഫയാസ് അഹമ്മദ് എന്നയാളാണ് മരിച്ചത്. സോപോരിലെ സെയ്ദ്‌പോര മേഖലയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വീട്ടില്‍ അതിക്രമിച്ച് കയറിയ ആയുധധാരി അഹമ്മദിനെ കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.