കാഷ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാകുന്ന ദിനത്തിനായി കാത്തിരിക്കുന്നു: നവാസ് ഷെരിഫ്

08:22pm 22/7/2016
download (2)

ഇസ്്ലാമബാദ്: കാഷ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാകുന്ന ദിവസത്തിനായി കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നവാസ് ഷെരിഫ്. പാക് അധീന കാഷ്മീരില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പിഎംഎല്‍ മികച്ച ജയം നേടിയശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കാഷ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാകുന്ന ദിവസത്തിനായി കാത്തിരിക്കുന്നു. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍ ജീവന്‍ വെടിഞ്ഞവരെ ഒരിക്കലും വിസ്മരിക്കരുത്. അവരുടെ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും പാഴാകില്ല. അത് വിജയത്തിലെത്തുകതന്നെ ചെയ്യും. എങ്ങനെയാണ് അവര്‍ കൊല്ലപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്തതെന്നു നിങ്ങള്‍ക്കറിയാം. നമ്മുടെ പ്രാര്‍ഥനകള്‍ അവര്‍ക്കൊപ്പമുണ്്ട്്- മുസഫര്‍ബാദില്‍ നടന്ന പൊതുയോഗത്തില്‍ ഷെരിഫ് പറഞ്ഞു.

പാക് അധീന കാഷ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നവാസ് ഷരീഫിന്റെ പിഎംഎല്‍-എന്‍ വന്‍ വിജയം നേടിയിരുന്നു. ആകെയുള്ള 41 സീറ്റുകളില്‍ 30 എണ്ണം പിഎംഎല്‍-എന്‍ നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ച പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി(പിപിപി) ഇത്തവണ വെറും രണ്ട് സീറ്റിലൊതുങ്ങി. ഇമ്രാന്‍ ഖാന്‍ നയിക്കുന്ന പാക്കിസ്ഥാന്‍ തഹ്‌രീക് ഐ ഇന്‍സാഫ് പാര്‍ട്ടി ഏതാനു സീറ്റുകളില്‍ വിജയിച്ചു.