കാഷ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമല്ലെന്ന് നവാസ് ഷെരീഫ്

01:20 pm 10/8/2016

download (3)
ഇസ്‌ലാമാബാദ്: കാഷ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമല്ലെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഷെരീഫ് ഐക്യരാഷ്ട്രസഭയ്ക്ക് കത്തയച്ചു. കാഷ്മീരിലെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കൊപ്പം താന്‍ ഉണ്ടാകുമെന്ന് ഷെരീഫ് കത്തില്‍ വ്യക്തമാക്കി.

കാഷ്മീരില്‍ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നവരുടെ പ്രശ്‌നങ്ങളില്‍ ഐക്യരാഷ്ട്രസഭ ഇടപെടണമെന്നും അവിടെ യുഎന്‍ സുരക്ഷാ സമിതിയുടെ നടപടിക്രമങ്ങള്‍ ഏര്‍പ്പെടുത്തണമെന്നുമാണ് ഷെരീഫ് അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, യുഎന്‍ ഹൈക്കമ്മീഷണര്‍ സെയ്ദ് റാദ് അല്‍ ഹുസൈന്‍ എന്നിവര്‍ക്കാണ് ഷെരീഫ് കത്തയച്ചത്.