കാഷ്മീര്‍ സംഘര്‍ഷം; നരേന്ദ്ര മോദിയുമായി രാജ്‌നാഥ് സിംഗ് ഇന്ന് കൂടിക്കാഴ്ച നടത്തും

12.28 PM 06-09-2016
rajnath-and-modi
കാഷ്മീര്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സര്‍വകക്ഷിസംഘം നടത്തിയ സന്ദര്‍ശനം ഫലംകാണാത്ത സാഹചര്യത്തെക്കുറിച്ച് ധരിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് കൂടിക്കാഴ്ച നടത്തും. രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷിസംഘം ഇന്നലെയാണ് കഷ്മീര്‍ സന്ദര്‍ശനം കഴിഞ്ഞ് ഡല്‍ഹിയില്‍ തിരിച്ചെത്തിയത്.
വിഘടനവാദി നേതാക്കള്‍ സര്‍വകക്ഷിസംഘത്തെ കാണാന്‍ വിസമ്മതിച്ചിരുന്നു. വീട്ടു തടങ്കലില്‍ കഴിയുന്ന ഹുറിയത് നേതാവ് സയീദ് അലി ഷാ ഗീലാനിയെ കാണാന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ജെഡിയു നേതാവ് ശരദ് യാദവ്, സിപിഐ നേതാവ് ഡി. രാജ, ആര്‍ജെഡിയുടെ ജയ്പ്രകാശ് നാരായണ്‍, അസാദുദീന്‍ ഉവൈസി (ഓള്‍ ഇന്ത്യ മജിലിസ് ഇ ഇത്തിഹാദൂള്‍ മുസ്‌ലിം) എന്നിവര്‍ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. തീരുമാനങ്ങളൊന്നും പ്രഖ്യാപിക്കാതെയാണ് 20 രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നുള്ള 26 എംപിമാരാണ് സര്‍വകക്ഷിസംഘത്തില്‍ ഉള്ളത്.