കാഷ്മീര്‍ സംഘര്‍ഷം മരണം 41

12.50 AM 17-07-2016
Kashmir_160716
തെക്കന്‍കാഷ്മീരില്‍ ഒരാഴ്ചയ്ക്കു ശേഷം വീണ്ടും സംഘര്‍ഷം രൂക്ഷമാകുന്നു. ശ്രീനഗറില്‍ സൈന്യത്തിന്റെ വെടിയേറ്റ് ഒരു യുവാവ് കൂടി കൊല്ലപ്പെട്ടു. ഇതോടെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡന്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തില്‍ പ്രതിഷേധിച്ച് നടന്നുവരുന്ന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 41 ആയി.
ശനിയാഴ്ച കുപ് വാരയിലെ ഹാത്മുള്ളയില്‍ സൈന്യം പ്രതിഷേധക്കാര്‍ക്കുനേരെ നടത്തിയ വെടിവയ്പിലാണ് ഷോകാത് മാലിക് എന്ന യുവാവ് കൊല്ലപ്പെട്ടത്. വെടിവയ്പില്‍ രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. താഴ്‌വരയിലെ പലസ്ഥലങ്ങളിലും പ്രതിഷേധക്കാര്‍ക്കുനേരെ പോലീസ് ലാത്തി ചാര്‍ജ് നടന്നു.