കാസര്‍കോടിന്​ സമീപം റെയില്‍പാളം മുറിച്ച് മാറ്റിയ നിലയില്‍ കണ്ടെത്തി

10:34 am 9/10/2016

download (1)

കളനാട്: കാസര്‍കോടിന്​ സമീപം ട്രെയിൻ അട്ടിമറി ശ്രമം. കളനാടിന് സമീപം റെയില്‍പാളം മുറിച്ച് മാറ്റിയ നിലയില്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് റെയില്‍വേ എഞ്ചിനീയറിങ് വിഭാഗവും ആർ.പി പൊലീസും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. തലനാരിഴക്കാണ്​ വന്‍ അപകടം ഒഴിവായത്. ഇന്ന് രാവിലെ മാവേലി എക്‌സ്പ്രസ് കടന്നു പോകുന്നതിന് തൊട്ട് മുമ്പാണ് സംഭവം ശ്രദ്ധയില്‍പെട്ടത്.

പാളം മുറിച്ചുമാറ്റിയത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. അട്ടിമറി ശ്രമത്തെ തുടര്‍ന്ന് അര മണിക്കൂറോളമായി മാവേലി എക്പ്രസ് പിടിച്ചിട്ടിരിക്കുകയാണ്.

ഇന്നലെ രാത്രി നിരവധി ട്രെയിനുകള്‍ ഈ റൂട്ടിലൂടെ കടന്നുപോയിട്ടുണ്ട്. അതിനാല്‍ തന്നെ ഇന്നു പുലര്‍ച്ചയോടെയാവാം അട്ടിമറി ശ്രമം നടന്നതെന്നാണ് റെയിൽവേ പറയുന്നത്.