കാസര്‍കോട്ടേക്ക് സ്ഥലംമാറ്റിയതിനെതുടര്‍ന്ന് ആത്മഹത്യ; വില്ലേജ് ഓഫിസര്‍ക്ക് നാടിന്‍െറ അന്ത്യാഞ്ജലി

08:58 AM 11/09/2016
deathhh_0
കൊല്ലം: കാസര്‍കോട് ജില്ലയിലെ അതിര്‍ത്തിഗ്രാമമായ കടമ്പാല്‍ വില്ളേജിലേക്ക് സ്ഥലംമാറ്റിയതിനെതുടര്‍ന്ന് ആത്മഹത്യചെയ്ത വില്ളേജ് ഓഫിസര്‍ക്ക് നാടിന്‍െറ അന്ത്യാഞ്ജലി. കിളികൊല്ലൂര്‍ മാനവനഗര്‍ ലില്ലികോട്ടേജില്‍ പോള്‍തോമസാണ് (53) മരിച്ചത്. എന്‍.ജി.ഒ അസോസിയേഷന്‍െറ സജീവപ്രവര്‍ത്തകനായിരുന്നു പോള്‍ തോമസ്. കലക്ടറേറ്റിലെ ഉദ്യോഗസ്ഥനായിരുന്ന പോള്‍ തോമസിനെ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് അതിര്‍ത്തിപ്രദേശമായ കാസര്‍കോട് ജില്ലയിലെ കടമ്പാല്‍ വില്ളേജിലേക്ക് സ്ഥലംമാറ്റിയതെന്ന് എന്‍.ജി.ഒ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഭാഷാപരമായ വ്യത്യാസം കാരണം ജോലിചെയ്യാനുള്ള ബുദ്ധിമുട്ട് മേലധികാരികളെ അറിയിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. സര്‍വിസില്‍ ജൂനിയറായ പലരെയും കൊല്ലം ജില്ലയില്‍തന്നെ നിലനിര്‍ത്തിയ ശേഷമാണ് പോള്‍ തോമസിനെ അകലേക്ക് സ്ഥലംമാറ്റിയതെന്നും അസോസിയേഷന്‍ ആരോപിച്ചു.

മങ്ങാട് ഹോളിക്രോസ് പള്ളി സെമിത്തേരിയില്‍ നടന്ന സംസ്കാരചടങ്ങില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. കന്നട, തുളു ഭാഷകള്‍ സംസാരിക്കുന്ന കടമ്പാലില്‍ ഭാഷ അറിയാതെ ജോലിചെയ്യുന്നതിലെ ബുദ്ധിമുട്ട് അധികൃതരെ അറിയിച്ചിട്ടും ഫലമുണ്ടാകാത്തതില്‍ പോള്‍തോമസ് ഏറെ ദു$ഖിതനായിരുന്നെന്ന് ഭാര്യ ജെസി പ്രതിപക്ഷനേതാവിനെയും ഉമ്മന്‍ ചാണ്ടിയെയും അറിയിച്ചു. ആന്‍പോള്‍, സാറാ പോള്‍ എന്നിവര്‍ മക്കളാണ്.