കാൺപൂർടെസ്​റ്റിൽ ഇന്ത്യക്ക്​ 197 റൺസിന്റെ ജയം.

05:05 PM 26/9/2016
images (14)

കാൺപൂർ: ന്യൂസിലാൻഡിനെതിരായ ആദ്യ ക്രിക്കറ്റ്​ ടെസ്​റ്റിൽ ഇന്ത്യക്ക്​ 197 റൺസി​െൻറ ആധികാരിക ജയം. ഇതോടെ ഹോം ഗ്രൗണ്ടിൽ നടന്ന 500ാം ടെസ്​റ്റ്​ മത്സരം ജയത്തോടെ ആഘോഷിക്കാൻ ഇന്ത്യ​ക്കായി. ആദ്യ ഇന്നിങ്​സിൽ ഇന്ത്യ പത്തു വിക്കറ്റ്​ നഷ്​ടത്തിൽ 318 റൺസ്​ നേടിയപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡിന്​ 262 റൺസെടുത്ത്​ ലീഡ്​ വഴങ്ങേണ്ടി വന്നു. രണ്ടാം ഇന്നിങ്​സിൽ അഞ്ച്​ വിക്കറ്റ്​ നഷ്​ടപ്പെടുത്തി 377 റൺസിന് ഡിക്ലയർ ചെയ്​ത ഇന്ത്യയുടെ തീരുമാനം ശരിയെന്നു തോന്നിപ്പിക്കുന്നതായിരുന്നു സ്​പിന്നർമാരുടെ പ്രകടനം.

240 കടക്കുന്നതിന്​ മുമ്പ്​ ഒാൾഒൗട്ടായ ന്യൂസിലാൻഡ്​ നിരയിൽ അർധ സെഞ്ചുറി നേടിയ ലൂകെ റോങ്കിയും മിച്ചൽ സാൻറ്​നറുമാണ്​ തിളങ്ങിയത്​​. രണ്ട്​ ഇന്നിങ്​സിലുമായി പത്തു വിക്കറ്റെടുക്കുകയും ആദ്യ ഇന്നിങ്​സിൽ അഞ്ച്​ വിക്ക​റ്റ്​ കൊയ്യുകയും ചെയ്​ത അ​ശ്വി​െൻറയും ജഡേജയുടെയും ബൗളിങ്​ മികവാണ്​ ഇന്ത്യൻ ജയത്തിൽ നിർണായകമായത്​​. രണ്ടാം ഇന്നിങ്​സിൽ 18 റൺസ്​ വഴങ്ങി മുഹമ്മദ്​ ഷമിയും രണ്ട്​ വിക്കറ്റ്​ വീഴ്​ത്തി. ഇതോടെ മൂന്ന്​ മത്സരങ്ങളടങ്ങുന്ന ഇന്ത്യ– ന്യൂസിലാൻഡ്​ ടെസ്​റ്റ്​ പരമ്പരയിൽ ഇന്ത്യക്ക്​ മുൻതൂക്കം ലഭിച്ചു.