കാ​ഷ്മീ​ർ താ​ഴ്വ​ര​യി​ൽ സൈ​ന്യ​ത്തി​നു നേ​ർ​ക്ക് ക​ല്ലേ​റി​ന് നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്ന​യാ​ൾ കൊ​ല്ല​പ്പെ​ട്ടു.

09:06 am 23/6/2017


ശ്രീ​ന​ഗ​ർ: കാ​ഷ്മീ​ർ താ​ഴ്വ​ര​യി​ൽ സൈ​ന്യ​ത്തി​നു നേ​ർ​ക്ക് ക​ല്ലേ​റി​ന് നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്ന​യാ​ൾ കൊ​ല്ല​പ്പെ​ട്ടു. തൗ​സീ​ഫ് അ​ഹ​മ്മ​ദ് വാ​നി എ​ന്ന 27കാ​ര​നാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നു സൈ​ന്യം അ​റി​യി​ച്ചു. പു​ൽ​വാ​മ​യി​ലെ കാ​ക​പോ​റ ചൗ​ക്കി​ക്ക​ടു​ത്താ​ണ് ഇ​യാ​ൾ കൊ​ല്ല​പ്പെ​ട്ട​ത്.

പു​ൽ​വാ​മ​യി​ലെ തെ​ങ്പു​ന സ്വ​ദേ​ശി​യാ​യ തൗ​സീ​ഫി​നു നേ​ർ​ക്ക് വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 10 കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. 2001ൽ ​പോ​ലീ​സി​നെ​തി​രാ​യ പ്ര​ക്ഷോ​ഭ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം പു​റ​ത്തി​റ​ങ്ങി. ക​ഴി​ഞ്ഞ വ​ർ​ഷം ഹി​സ്ബു​ൾ ക​മാ​ൻ​ഡ​ർ ബു​ർ​ഹ​ൻ വാ​നി കൊ​ല്ല​പ്പെ​ട്ട ശേ​ഷം ന​ട​ന്ന പ്ര​ക്ഷോ​ഭ​ത്തി​നി​ടെ വീ​ണ്ടും അ​റ​സ്റ്റി​ലാ​യി. ര​ണ്ടു മാ​സം മു​ന്പാ​ണ് ഇ​യാ​ൾ ജ​യി​ൽ മോ​ചി​ത​നാ​യ​ത്.

ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റാ​ണ് തൗ​സീ​ഫ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് പോ​ലീ​സ് വാ​ദി​ക്കു​ന്നു. അ​തേ​മ​സ​യം, തൗ​സീ​ഫി​നെ ല​ഷ്യ​മി​ട്ട് പോ​ലീ​സ് ന​ട​ത്തി​യ ആ​ക്ര​മ​ണ​മാ​യി​രു​ന്നു ഇ​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ച്ചു.