കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായി ശിവായി പുത്തന്‍ ട്രെയിലര്‍

10:09 am 26/10/2016

maxresdefault
അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്ത് നായക വേഷത്തില്‍ അഭിനയിക്കുന്ന ‘ശിവായ്’ യുടെ രണ്ടാം ട്രെയിലര്‍ പുറത്തിറങ്ങി. ശിവായ് എന്ന പര്‍വതാരോഹകനായാണ് അജയ് ദേവ്ഗണ്‍ ചിത്രത്തില്‍. 3 മിനിറ്റ് 50 സെക്കന്റ് ദൈര്‍ഘ്യമുള്ളതാണ് പുത്തന്‍ ട്രെയ്‌ലര്‍.
സന്ദീപ് ശ്രീവാസ്തവയാണ് ഈ ബ്രഹ്മാണ്ഡചിത്രത്തിന്‍റെ തിരക്കഥയൊരുക്കുന്നത്. ഗിരീഷ് കര്‍ണാട്, സൗരഭ് ശുക്ല, സയ്യേഷ സൈഗാള്‍, അലി കാസ്മി, വീര്‍ ദാസ്, എറിക്ക കര്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. വിഷ്വൽ ഇഫക്ട്സിനും ആക്‌ഷനും പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
പ്രൊഡക്ഷൻ ഡിസൈനർ സാബു സിറിൽ. ഛായാഗ്രഹണം അസീം ബജാജ് . ഇറോസ് ഇന്റര്‍നാഷണലിന്‍റെ ബാനറില്‍ ദീപാവലി റിലീസ് ആയി ഈ മാസം 28ന് ചിത്രം തിയറ്ററുകളിലെത്തും.