കിരണ്‍ ബേദിയുടെ യോഗ ദിനാചരണത്തില്‍നിന്ന് കാബിനറ്റ് വിട്ടുനിന്നു

02:29pm 21/6/2016
download (5)

പുതുച്ചേരി: പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി നേതൃത്വം നല്‍കിയ യോഗ ദിനാചരണത്തില്‍നിന്ന് കാബിനറ്റ് അംഗങ്ങള്‍ വിട്ടുനിന്നു. ലഫ്റ്റനന്റ് ഗവര്‍ണര്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി വി. നാരായണസ്വാമിയും സംഘവും മറ്റൊരു പരിപാടിയില്‍ പങ്കെടുത്തു. എന്നാല്‍, യോഗ ദിനാചരണത്തില്‍ രാഷ്ട്രീയം കലര്‍ത്തേണ്്ട ആവശ്യമില്ലെന്ന് കിരണ്‍ ബേദി ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.

പുതുച്ചേരിയിലെ കോണ്‍ഗ്രസ് മന്ത്രിസഭയും ലഫ്റ്റനന്റ് ഗവര്‍ണറും തമ്മില്‍ ഉടക്കുതുടങ്ങിയതായാണ് ഈ സംഭവത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കഴിഞ്ഞ മാസം പുതുച്ചേരിയില്‍ കോണ്‍ഗ്രസ് മന്ത്രിസഭ അധികാരത്തില്‍ വന്നതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ കിരണ്‍ ബേദിയെ പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തു നിയമിച്ചത്.